27.6 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk സി.ബി.എസ്.ഇ 10-ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അല്‍നാ സ്റ്റാന്‍ലിയെ ആദരിച്ചു

സി.ബി.എസ്.ഇ 10-ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അല്‍നാ സ്റ്റാന്‍ലിയെ ആദരിച്ചു

സി.ബി.എസ്.ഇ. 10-ാം തരം പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അല്‍നാ സ്റ്റാന്‍ലിയെ പ്രകൃതി സംരക്ഷണ സംഘം ആദരിച്ചു. ചടങ്ങില്‍ സംഘടനയുടെ ജില്ലാ പ്രസിഡണ്ട് ഡോക്ടര്‍ ജോണ്‍സന്‍ ആളൂര്‍ അദ്ധ്യക്ഷത വഹിച്ചു. കുന്നംകുളം അസിസ്റ്റന്റ് എക്‌സ്സൈസ് ഇന്‍സ്‌പെക്ടര്‍ റ്റി.ഹരികുമാര്‍ ചടങ്ങ് ഉദഘാടനം ചെയ്ത് ആദരവ് കൈമാറി. അസിസ്റ്റന്റ് ഗ്രേഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍ കുമാര്‍, സുരേഷ്‌കുമാര്‍, പ്രകൃതി സംരക്ഷണ സംഘം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഷാജി തോമസ് എന്‍. ,ജില്ലാ ട്രഷറര്‍ ശങ്കരനാരായണന്‍, എക്‌സിക്യൂട്ടീവ് അംഗം നിഷ സ്റ്റാന്‍ലി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!