24.5 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk നായയെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത വീട്ടുടമയ്ക്ക് നേരെ വധശ്രമം; പ്രതികളെ പിടികൂടി പാവറട്ടി പൊലീസ്

നായയെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത വീട്ടുടമയ്ക്ക് നേരെ വധശ്രമം; പ്രതികളെ പിടികൂടി പാവറട്ടി പൊലീസ്

വളര്‍ത്തു നായയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിന് വീട്ടുടമയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു.
കരുവന്തല സ്വദേശികളായ നമ്പുള്ളി സന്ദീപ്, വടക്കുംത്തല വീട്ടില്‍ മികേഷ് , കാരിയാടന്‍ വീട്ടില്‍ അമല്‍ജിത്ത് എന്നിവരെയാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തില്‍ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്. കരുവന്തല കറുപ്പം വീട്ടില്‍ ആരീഫ്,
വീട്ടില്‍ വളര്‍ത്തുന്ന നായയെ പ്രതികളിലൊരാള്‍ കല്ല് എറിഞ്ഞത് ആരീഫ് ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തില്‍ പ്രതികളായ മൂവരും ചേര്‍ന്ന് അയുധങ്ങള്‍ കൊണ്ട് ആരീഫിനെയും, കുടുംബാംഗങ്ങളെയും മര്‍ദ്ദിക്കുകയും ആരീഫിന്റെ സ്‌കൂട്ടര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പാവറട്ടി പോലീസ് വധശ്രമത്തിന് കേസെടുക്കുകയും പ്രതികളെ പിടികൂടി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ADVERTISEMENT
error: Content is protected !!