24.5 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ചൂട് മൂലം സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യത കുറവെന്ന് പെസോ

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ചൂട് മൂലം സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യത കുറവെന്ന് പെസോ

(ഫയല്‍ ചിത്രം)

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം ചൂട് കാരണമല്ലെന്ന് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ്റെ (പെസോ) പ്രാഥമിക വിലയിരുത്തൽ. അളവിൽ കൂടുതൽ കരിമരുന്ന് കൈകാര്യം ചെയ്തിട്ടുണ്ട് എന്നാണ് സംശയം. പടക്ക നിർമാണത്തിലെ പരിചയ കുറവ് ഉള്ളവർ ഉണ്ടാകാം എന്നുമാണ് പെസോയുടെ വിലയിരുത്തൽ. അതേസമയം, ദുരന്ത ഭൂമിയിൽ നിന്ന് വീണ്ടും ശരീര ഭാഗങ്ങൾ ലഭിച്ചിരുന്നു. മനുഷ്യന്റെ ആന്തരീകാവയവങ്ങളാണ് ലഭിച്ചത് എന്നാണ് നിഗമനം. നിലവിൽ പെസോ, ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് , ഫോറൻസിക്, അഗ്നിശമന സേന എന്നിവരുടെ തെരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചു.

ADVERTISEMENT
error: Content is protected !!