27.4 C
Kunnamkulam
Thursday, July 30, 2026
Home Bureaus Perumpilavu പെരുമ്പിലാവ് ആൽത്തറയിലുണ്ടായ അപകടം: ചികിത്സയിലായിരുന്ന തിപ്പിലശ്ശേരി സ്വദേശി മരിച്ചു

പെരുമ്പിലാവ് ആൽത്തറയിലുണ്ടായ അപകടം: ചികിത്സയിലായിരുന്ന തിപ്പിലശ്ശേരി സ്വദേശി മരിച്ചു

പെരുമ്പിലാവ് ആല്‍ത്തറയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിപ്പിലശ്ശേരി സ്വദേശി മരിച്ചു. പള്ളിക്കുളം ഉന്നതിയില്‍ താമസിക്കുന്ന 80 വയസ്സുള്ള അയ്യപ്പനാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പെരുമ്പിലാവ് ആല്‍ത്തറ കൊടിക്കുന്നത്ത് ഭഗവതി ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. കുന്നംകുളത്തു നിന്നും തിപ്പിലശ്ശേരിയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു .പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അയ്യപ്പന്‍ മരിച്ചത്. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി. അപകടത്തില്‍ അയ്യപ്പന്റെ ഭാര്യ തങ്ക , പേരക്കുട്ടി ഏഴ് വയസ്സുള്ള സായൂജ് , ഓട്ടോറിക്ഷ ഡ്രൈവറും അയ്യപ്പന്റെ അയല്‍വാസിയുമായതിപ്പിലശ്ശേരി നെല്ലെക്കാട്ട് വീട്ടില്‍ 67 വയസ്സുള്ള വിജയന്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

ADVERTISEMENT
error: Content is protected !!