ഗുരുവായൂര്‍ ഇരിങ്ങപ്പുറം പുത്തമ്പല്ലി കൈരളി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ 44-ാം വാര്‍ഷികത്തോടനുബന്ധിച്ച് മെമ്പേഴ്സ് മീറ്റ് സംഘടിപ്പിച്ചു. കൊടയില്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുനിത അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി.എ. സജീവന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ബഷീര്‍ പൂക്കോട്, ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. സെബി ചിറ്റാട്ടുകര, പി.പി. പ്രധാന്‍, കെ.പി. വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡയാലിസിസ് കിറ്റുകളുടെ വിതരണം നടന്നു. പെന്‍സില്‍ ഡ്രോയിംഗ്, കവിതാലാപനം, പ്രസംഗം എന്നീ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും കൈരളി ഒരുക്കിയ സംഗീത സന്ധ്യയും അരങ്ങേറി.



