28 C
Kunnamkulam
Friday, July 31, 2026
Home Bureaus Perumpilavu കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് ആറാട്ടോടെ സമാപനമായി

കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് ആറാട്ടോടെ സമാപനമായി

കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ 10 ദിവസം നീണ്ട നിന്ന തിരുവുത്സവത്തിന് ആറാട്ടോടെ സമാപനമായി. കടവല്ലൂര്‍ രാജു മാരാര്‍, കടവല്ലൂര്‍ സഞ്ജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം, നാഗസ്വരം, ആന എന്നിവയോടെ രാത്രി 7ന് ക്ഷേത്രത്തില്‍ നിന്നും തിടമ്പ് എഴുന്നള്ളിച്ചു. 4 ദേശങ്ങളിലേക്കു ഗ്രാമപ്രദക്ഷിണം നടത്തി. പടിഞ്ഞാറേ ദേശം, മന്നം നഗര്‍, ശാസ്ത നഗര്‍, കിഴക്കേ ദേശം എന്നിവിടങ്ങളില്‍ ദേവനെ പറ വച്ചു സ്വീകരിച്ചു.

രാത്രി 9ന് ക്ഷേത്രക്കുളത്തില്‍ ആറാട്ട് നടത്തി. തന്ത്രി കൈനിക്കര വടക്കേടത്ത് ജയന്‍ നമ്പൂതിരി പ്രധാന കാര്‍മ്മികത്വം വഹിച്ചു. നിരവധി ഭക്തര്‍ ഭഗവാനൊടൊപ്പം ആറാട്ടു കുളിച്ചു. തുടര്‍ന്നു ക്ഷേത്രത്തിനുള്ളിലേക്കു ആന പുറത്തേറി തിരിച്ച് എഴുന്നള്ളിയ ഭഗവാനെ
വഴി നീളെ നിറപറയുമായി സ്വീകരിച്ചു. ശേഷം ഉത്സവത്തിനു കൊടിയിറക്കി. ഉത്സവത്തിന് എത്തിയ എല്ലാവര്‍ക്കും അത്താഴവും ഒരുക്കിയിരുന്നു.

ADVERTISEMENT
error: Content is protected !!