പെരുമ്പിലാവ് കൊരട്ടിക്കരയില്‍ നാലു വയസ്സുകാരന് പാമ്പ് കടിയേറ്റു

കൊരട്ടിക്കര ഒറ്റപ്പിലാവ് റോഡില്‍ താമസിക്കുന്ന ദേവതിയാല്‍ പറമ്പില്‍
സജിലിന്റെ മകന്‍ നാലു വയസ്സുകാരന്‍ അര്‍ഹനാണ് പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീടിനകത്ത് വച്ചാണ് പാമ്പുകടിയേറ്റത്. ഉടന്‍തന്നെ കുട്ടിയെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കുന്നംകുളം മലങ്കര ആശുപത്രിയിലേക്ക് മാറ്റി. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പാമ്പ് സംരക്ഷകന്‍ രാജന്‍ പെരുമ്പിലാവ് സ്ഥലത്ത് എത്തി നടത്തിയ തിരച്ചില്‍ വീട്ടിലെ മുറിയില്‍ നിന്നും നീര്‍ക്കോലി പാമ്പിനെ കണ്ടെത്തി. കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

 

ADVERTISEMENT