ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് കാദിരിയ പള്ളിക്ക് സമീപം ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ച് അപകടം. വയനാട് സ്വദേശിയായ യുവാവ് മരിച്ചു. വയനാട് കേണിച്ചിറ സ്വദേശി നീറംതറപ്പേല്‍ കരുണാകരന്‍ മകന്‍28 വയസ്സുള്ള അജയ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.45നായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ
അജയ് യെ അകലാട് മൂന്നൈയ്‌നി വി കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



