പുന്നയൂര്‍ അകലാട് മൂന്നൈയിനിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന കാല്‍നട യാത്രികന്‍ മരിച്ചു. മൂന്നൈനി മണ്ണൂരയില്‍ ബഷീര്‍ (48) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരെയും അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് രാജാ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ബഷീറിനെ തൃശൂര്‍ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കബറടക്കം വൈകീട്ട് 5:30 ന് അകലാട് മുഹിയദ്ധീന്‍ പള്ളി കബര്‍സ്ഥാനിയില്‍ നടത്തും. റസിയ യാണ് ഭാര്യ. അറഫാന, റജിന, ബിലാല്‍ എന്നിവര്‍ മക്കളാണ്.
 
                 
		
 
    
   
    