മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ എരുമപ്പെട്ടി കാഞ്ഞിരക്കോട് സ്വദേശി സുരേഷിന്റെ മരണം സ്ഥിരീകരിച്ചു. 51 വയസ്സായിരുന്നു. വെടിമരുന്ന് നിറയ്ക്കുന്ന പണിയായിരുന്നു സുരേഷിന്. ഇതില്‍ വിദഗ്ദനായിരുന്നു സുരേഷ്. സ്ഫോടനത്തില്‍ സുരേഷിന്റെ ശരീരം തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിന്നി ചിതറിയിരുന്നു.ബന്ധുക്കളുടെ ഡി.എന്‍.എ. പരിശോധയിലാണ് മരണം സ്ഥിരീകരിച്ചത്. തെക്കുംകര ചോരത്ത് അന്തരിച്ച അയ്യപ്പന്റെ മകനാണ്. ബിന്ദു ഭാര്യയും, ആദിശ്രി മകളുമാണ്. ദേവു മാതാവാണ്.
Home Bureaus Erumapetty മുണ്ടത്തിക്കോട് ദുരന്തം ; എരുമപ്പെട്ടി കാഞ്ഞിരക്കോട് സ്വദേശി സുരേഷിന്റെ മരണം ഡി.എന്‍.എ. പരിശോധനയിലൂടെ സ്ഥിരീകരിച്ചു



