24.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Perumpilavu തെങ്ങ് കയറ്റ യന്ത്രത്തില്‍ കാല് കുടുങ്ങി; രക്ഷകരായി കുന്നംകുളം ഫയര്‍ഫോഴ്‌സ്

തെങ്ങ് കയറ്റ യന്ത്രത്തില്‍ കാല് കുടുങ്ങി; രക്ഷകരായി കുന്നംകുളം ഫയര്‍ഫോഴ്‌സ്

115

തെങ്ങ് കയറ്റ യന്ത്രത്തില്‍ കാല് കുടുങ്ങിയ 35കാരന് രക്ഷകരായി കുന്നംകുളം ഫയര്‍ഫോഴ്‌സ്. പെരുമ്പിലാവ് സ്വദേശി അമീന്റെ പറമ്പിലെ തെങ്ങില്‍ യന്ത്രസഹായത്താല്‍ കയറി 45 അടി ഉയരത്തില്‍ തലകീഴായി കുടുങ്ങിപോയെ കൊരട്ടിക്കര കോടത്ത്കുണ്ടില്‍ വിനീഷിനെയാണ് അഗ്നിശമനസേനയുടെ സമയോചിത ഇടപെടല്‍ രക്ഷയായത്. തെങ്ങുകയറുന്ന യന്ത്രത്തിന്റെയും, ലാഡറിന്റെയും സഹായത്തോടെയാണ് കുന്നംകുളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സുരേഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബെന്നി മാത്യു, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അന്‍വര്‍, ഫയര്‍ ഓഫീസര്‍മാരായ ലിജു, ശ്രീജന്‍, ശരത് സ്റ്റാലിന്‍, വിഷ്ണുദാസ്, ഗോകുല്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ട്രെയിനുകളായ ശരത്, ആഷിക് രഘു, മനീഷ് എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വീനിഷിനെ താഴെയെത്തിച്ചത്.

 

ADVERTISEMENT
error: Content is protected !!