എസ്.എന്‍.ഡി.പി യോഗം തലപ്പിള്ളി യൂണിയന്‍ എരുമപ്പെട്ടി ശാഖ 17-ാമത് വാര്‍ഷിക പൊതുയോഗം യൂണിയന്‍ സെക്രട്ടറി ടി.ആര്‍ രാജേഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് എം.എസ്. വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.കെ പ്രദീപ് റിപോര്‍ട്ട് അവതരിപ്പിച്ചു. 2 -ാം വാര്‍ഡില്‍ ഏറ്റവും നല്ല പച്ചക്കറി കൃഷിയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് അംഗീകാരം നേടിയ മിനി കൃഷ്ണനേയും, വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ആര്യ ഉണ്ണികൃഷ്ണന്‍, ശ്രീനാഥ്, മാളവിക എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. മുന്‍ സെക്രട്ടറി എ.സി. സുനില്‍കുമാര്‍ സംസാരിച്ചു.
Home Bureaus Erumapetty എസ്.എന്‍.ഡി.പി യോഗം തലപ്പിള്ളി യൂണിയന്‍ എരുമപ്പെട്ടി ശാഖ 17-ാമത് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു



