27.9 C
Kunnamkulam
Sunday, August 16, 2026
Home Bureaus Guruvayur ആത്മീയ പ്രഭാഷണ പരമ്പരക്ക് ഗുരുവായൂരില്‍ തുടക്കം

ആത്മീയ പ്രഭാഷണ പരമ്പരക്ക് ഗുരുവായൂരില്‍ തുടക്കം

24

ഗ്ലോബല്‍ നായര്‍ സര്‍വീസ് സൊസൈറ്റിയും കണ്ണൂര്‍ ഋഷീദേവ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ആത്മീയ പ്രഭാഷണ പരമ്പരക്ക് ഗുരുവായൂരില്‍ തുടക്കമായി. നഗരസഭ ഫെസിലിറ്റേഷന്‍ സെന്ററില്‍ ആദ്ധ്യാത്മിക പണ്ഡിതന്‍ രാധാകൃഷ്ണന്‍ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ജി.എന്‍.എസ്.എസ്. സംസ്ഥാന പ്രസിഡന്റ് ഐ.പി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പുനര്‍ജ്ജന്‍മവും കര്‍മ്മദോഷവും എന്ന വിഷയത്തില്‍ ആചാര്യ ഋഷീശ്വര്‍ ഹരിന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. ഗുരുജി ഋഷീശ്വര്‍ ഹരീന്ദ്രന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജി.എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി മധു. കെ. നായര്‍, ട്രഷറര്‍ കെ. മോഹനകൃഷ്ണന്‍, സെക്രട്ടറി കെ. രവീന്ദ്രനാഥന്‍ നായര്‍, ചാവക്കാട് താലൂക് യൂണിയന്‍ പ്രസിഡന്റ് കെ.ടി. ശിവരാമന്‍ നായര്‍, സെക്രട്ടറി ശ്രീകുമാര്‍. പി. നായര്‍, ശ്രീധരന്‍ കുന്നത്ത്, വിനോദ് പുന്ന തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!