24.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Erumapetty അപ്രഖ്യാപിത പവ്വര്‍കട്ട്; എരുമപ്പെട്ടിയിലെ കെ.എസ്.ഇ.ബി കുണ്ടന്നൂര്‍ ഡിവിഷന്‍ ഓഫീസില്‍ പ്രതിഷേധം

അപ്രഖ്യാപിത പവ്വര്‍കട്ട്; എരുമപ്പെട്ടിയിലെ കെ.എസ്.ഇ.ബി കുണ്ടന്നൂര്‍ ഡിവിഷന്‍ ഓഫീസില്‍ പ്രതിഷേധം

76

എരുമപ്പെട്ടിയിലെ കെ.എസ്.ഇ.ബി കുണ്ടന്നൂര്‍ ഡിവിഷന്‍ ഓഫീസില്‍ ജനങ്ങളുടെ വന്‍ പ്രതിഷേധം. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ തുടങ്ങിയ പ്രതിഷേധം ഇന്ന് പുലര്‍ച്ചെ 4 മണിവരെ തുടര്‍ന്നു. പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളും.

ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ തുടങ്ങിയ പ്രതിഷേധം ഇന്ന് പുലര്‍ച്ചെ 4 മണിവരെ തുടര്‍ന്നു. പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളും. എരുമപ്പെട്ടി, കടങ്ങോട്, വരവൂര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് ഉപഭോക്താക്കളാണ് മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് എരുമപ്പെട്ടിയിലെ കുണ്ടന്നൂര്‍ ഡിവിഷന്‍ ഓഫീസില്‍ അര്‍ദ്ധരാത്രിയിലെത്തി പ്രതിഷേധിച്ചത്.

കൈകുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുള്ള കുട്ടികളുമായി സ്ത്രികളും വൈദ്യുതി ഓഫീസില്‍ എത്തിയിരുന്നു. പലരും പായ വിരിച്ച് ഓഫീസിനുളളിലും പുറത്തും കിടന്ന് പ്രതിഷേധിച്ചു. കെ.എസ്.ഇ.ബി ഓഫീസില്‍ തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് കറന്റ് ഇല്ലാതെ വലഞ്ഞ പല പ്രദേശങ്ങളിലുമുള്ളവര്‍ നേരിട്ട് ഓഫീസിലെത്തിയത്. പ്രതിഷേധം പല ഘട്ടങ്ങളിലും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

ADVERTISEMENT
error: Content is protected !!