26.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Chavakkad വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

അകലാട് മൂന്നയിനിയില്‍ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി. താഹാപള്ളിക്ക് തെക്കുവശം താമസിക്കുന്ന കാഞ്ഞങ്ങാട്ടേല്‍ റിയാസിന്റെ ഉടമസ്ഥതയിലുള്ള ബജാജ് പള്‍സര്‍ ബൈക്കാണ് മോഷണം പോയത്. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം കാണാനില്ലെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. KL 54 D 8905 എന്ന നമ്പറിലുള്ള കറുത്ത നിറത്തിലുള്ള പള്‍സര്‍ 150 സിസി ബൈക്കാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഉടമസ്ഥന്‍ ഇതുസംബന്ധിച്ച് വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി.ഈ വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8590698572 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് ഉടമ അഭ്യര്‍ത്ഥിച്ചു.

ADVERTISEMENT
error: Content is protected !!