രാസവളങ്ങളുടെ അസന്തുലിത ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു

മണ്ണിന്റെ ആരോഗ്യ സംരക്ഷണവും കര്‍ഷകരുടെ നിലനില്‍പ്പും ലക്ഷ്യമിട്ട് രാസവളങ്ങളുടെ അസന്തുലിത ഉപയോഗത്തിനെതിരെ കുന്നംകുളം കൃഷിഭവന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. കേരള കാര്‍ഷിക സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ സ്മിത ജോണ്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കൃഷി ഓഫീസര്‍ എസ്. ജയന്‍ പദ്ധതി വിശദീകരിച്ചു. പ്രകൃതി കൃഷിരീതികളെക്കുറിച്ച് ബി.പി.കെ.പി എല്‍.ആര്‍.പി അശ്വതി സജില്‍ സംസാരിച്ചു. സൗജന്യമായി ജൈവവള കിറ്റുകളും വിതരണം ചെയ്തു.

ADVERTISEMENT