24.6 C
Kunnamkulam
Sunday, August 2, 2026
Home CCTV Desk പഴഞ്ഞി കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട് എന്‍.കെ സുധാകരന് യാത്രയയപ്പ് നല്‍കി

പഴഞ്ഞി കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട് എന്‍.കെ സുധാകരന് യാത്രയയപ്പ് നല്‍കി

ഇരുപത്തിയേഴു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന പഴഞ്ഞി കെ. എസ്. ഇ.ബി സെക്ഷനിലെ സീനിയര്‍ സൂപ്രണ്ട് എന്‍.കെ സുധാകരന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. സെക്ഷന്‍ ഓഫീസില്‍ വെച്ചു നടന്ന ചടങ്ങില്‍ കുന്നംകുളം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.സ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കുന്നംകുളം സബ് ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ. ആര്‍ ശ്രീജ.പഴഞ്ഞി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി.കെ ജിനേഷ്, പെരുമ്പിലാവ് സെയ്ഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രദീപ്, സബ് എഞ്ചിനികള്‍ കെ.കെ സരിത എന്നിവരും സഹപ്രവര്‍തകരും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്ന് കുന്നംകുളം, പാലക്കാട്, മലപ്പുറം, പഴഞ്ഞി എന്നിവിടങ്ങളില്‍ മാതൃകാപരമായ ഔദ്യോഗിക ജീവിതം നയിച്ച സുധാകരന് അദ്ധ്യക്ഷന്‍ കെ.എസ്.ഇ.ബി പഴഞ്ഞി സെക്ഷന്റെ സ്നേഹോപകാരവും, സഹപ്രവര്‍ത്തകര്‍ സമ്മാനങ്ങളും നല്‍കി. സുധാകരന്‍ മറുപടി പ്രസംഗം നടത്തി.

ADVERTISEMENT
error: Content is protected !!