27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Guruvayur ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ തണ്ണീര്‍പ്പന്തല്‍ ആരംഭിച്ചു

ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ തണ്ണീര്‍പ്പന്തല്‍ ആരംഭിച്ചു

27

ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ തണ്ണീര്‍പ്പന്തല്‍ ആരംഭിച്ചു. ഗുരുവായൂര്‍ സത്യഗ്രഹ സ്മാരക കവാടത്തിന് സമീപം ആരംഭിച്ച തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.കെ ജ്യോതിരാജ് അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ബിന്ദു അജിത്ത്കുമാര്‍, രതി ജനാര്‍ദ്ധനന്‍, ഷാനി റെജി, വി.അനൂപ്, എ.ടി ഹംസ, കൗണ്‍സിലര്‍മാരായ ബഷിര്‍ പൂക്കോട്, റഷീദ് കൂന്നിക്കല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. ഹര്‍ഷിദ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!