24.6 C
Kunnamkulam
Sunday, August 2, 2026
Home Bureaus Kunnamkulam കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍, കുന്നംകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടനയുടെ സ്ഥാപക ദിനം ആചരിച്ചു

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍, കുന്നംകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടനയുടെ സ്ഥാപക ദിനം ആചരിച്ചു

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍, കുന്നംകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടനയുടെ സ്ഥാപക ദിനം ആചരിച്ചു. കാണിപ്പയ്യൂരില്‍ നടന്ന സ്ഥാപക ദിനാചരണം ജില്ലാ ജോയിന്റ് സെക്രട്ടറി ജോസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ടും ജില്ലാകമ്മിറ്റി അംഗവുമായ ജയപ്രകാശ് ഇലവന്ത്ര പതാക ഉയര്‍ത്തി. ശാലിനി സനീഷ്, ദിവിധ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഘടനയായ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ രൂപീകൃതമായി 26 വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായാണ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചത്. യൂണിയന്റെ നേതൃത്വത്തില്‍ മെയ് 3 സ്വതന്ത്ര മാധ്യമപ്രവര്‍ത്തന ദിനമായി ആചരിക്കും. സംഘടനയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഈ മാസം അവസാന വാരത്തില്‍ സംഘടിപ്പിക്കും.

ADVERTISEMENT
error: Content is protected !!