പെരുമ്പിലാവ്-നിലമ്പൂര്‍ സംസ്ഥാനപാതയിലെ കൂറ്റനാട് കേന്ദ്ര മസ്ജിദിന് സമീപത്തായി നടന്ന് വന്നിരുന്ന കട്ടവിരിക്കല്‍ പൂര്‍ത്തിയായി

 

പെരുമ്പിലാവ്-നിലമ്പൂര്‍ സംസ്ഥാനപാതയിലെ കൂറ്റനാട്-ചാലിശ്ശേരി ഭാഗം നവീകരിക്കുന്നതിന്റെ ഭാഗമായി കൂറ്റനാട് കേന്ദ്ര മസ്ജിദിന് സമീപത്തായി നടന്ന് വന്നിരുന്ന കട്ടവിരിക്കല്‍ പൂര്‍ത്തിയായി. 29-ാം തിയ്യതി മുതല്‍ വാഹനഗതാഗതത്തിനായ് റോഡ് തുറന്നു കൊടുക്കുമെന്ന് പാലക്കാട് ജില്ലാ മെയിന്റനന്‍സ് വിഭാഗം അസി:എക്സി:എഞ്ചിയര്‍ ഷീബ പറഞ്ഞു.തകര്‍ന്ന പാതയില്‍ 5.85 മീറ്റര്‍ വീതിയിലും 80 മീറ്റര്‍ നീളത്തിലും കട്ടവിരിക്കല്‍ പൂര്‍ത്തിയായി കഴിഞ്ഞു.കട്ട വിരിച്ച പാതയിലേക്ക് പ്രവേശിക്കുന്ന ഇരുഭാഗങ്ങളിലും കോണ്‍ക്രീറ്റ് തറയുടെ പണി പൂര്‍ത്തിയായി ഇവയുടെ മധ്യഭാഗത്തായി ഏകദേശം 25 മീറ്റര്‍ നീളത്തില്‍ ഇരുവശത്തും ടാറിംഗ് പണികളുടെ നിര്‍മ്മാണങ്ങള്‍ ബാക്കിയുണ്ട് ഇവയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസങ്ങളിലായി നടക്കും.റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി ഗതാഗതത്തിന് തുറന്ന് കൊടുത്താലും ഇരുവശങ്ങളിലും മഴ പെയ്താല്‍ വെള്ളക്കെട്ട് അതിരൂക്ഷമാണ് വെള്ളം ഒഴുകിപ്പോകുവാന്‍ തടസം നേരിടുന്നത് സമീപത്തെ വീടുകള്‍ക്കും ,കടകള്‍ക്ക് ഭീഷണിയാണ്.അടിയന്തിരമായി സമീപത്തുള്ള ഓവുചാലുകള്‍ തുറന്ന് വെള്ളക്കെട്ട് പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.