30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Velur റോഡരിക്കില്‍ നില്ക്കുന്ന ഭീമന്‍ ആല്‍മരം വീടിന് ഭീഷണിയാകുന്നു

റോഡരിക്കില്‍ നില്ക്കുന്ന ഭീമന്‍ ആല്‍മരം വീടിന് ഭീഷണിയാകുന്നു

57

കിടങ്ങൂര്‍ ശാസ്താക്ഷേത്രത്തിന് സമീപത്തുളള ഭീമന്‍ ആല്‍മരമാണ് സമീപത്ത് താമസിക്കുന്ന പരുത്തി വളപ്പില്‍ .ശശിക്കുമാറിന്റെ വീടിന് ഭീഷണി ആയിട്ടുള്ളത്. റോഡരികില്‍ സ്വകാര്യ വക്തിയാണ് ഈ ആല്‍ മരം നട്ടു പിടിപ്പിച്ചതെന്ന് പറയുന്നു.. കുറച്ചുകാലം മുമ്പുമുതല്‍ ആല്‍ മരത്തിന്റെ തറയില്‍ ദിവസവും ദീപം തെളിയിച്ചു വരുന്നുണ്ട്. ശക്തമായ കാറ്റും മഴയും വരുബോള്‍ ഭീതിയോടെയാണ് ഈ വീട്ടുക്കാര്‍ ഇവിടെ കഴിയുന്നത്. ദേശാടനക്കിളികളും, മറ്റും വന്ന് പരിസരത്ത് വലിയതോതില്‍ ദുര്‍ഗന്ധവും ഉണ്ട്. വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT
error: Content is protected !!