എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ വൈദ്യുത ചാര്‍ജ് വര്‍ദ്ധന കൊള്ളക്കെതിരെ മരത്തംകോട് കെ.എസ്.ഇ.ബി. ഓഫീസിലേക്ക് കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ ധര്‍ണ്ണ കടവല്ലൂര്‍ ബ്ലോക്ക് കോണ്‍സ്സ് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി യാവുട്ടി ചിറമനേങ്ങാട് മുഖ്യപ്രഭാഷണം നടത്തി. സലാം വലിയകത്ത്, രജ്ജു താരു, ദീപ രാമചന്ദ്രന്‍, പി.വി. കൃഷ്ണന്‍കുട്ടി, അക്ബര്‍ അലി, ഐ.എന്‍.ടി.യു.സി. യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.പി.സിജോ , സുഭാഷ് കെ.എം. തുടങ്ങിയവര്‍ സംസാരിച്ചു.
ADVERTISEMENT