24.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Kechery വേനല്‍ ചൂടില്‍ വഴിയാത്രികര്‍ക്ക് കുടിനീരുമായി ഡിവൈഎഫ്‌ഐ കണ്ടാണശ്ശേരി മേഖല കമ്മിറ്റി

വേനല്‍ ചൂടില്‍ വഴിയാത്രികര്‍ക്ക് കുടിനീരുമായി ഡിവൈഎഫ്‌ഐ കണ്ടാണശ്ശേരി മേഖല കമ്മിറ്റി

31

വേനല്‍ ചൂടില്‍ വഴിയാത്രികര്‍ക്ക് കുടിനീരുമായി ഡിവൈഎഫ്‌ഐ കണ്ടാണശ്ശേരി മേഖല കമ്മിറ്റി. മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ടാണശ്ശേരി സെന്ററില്‍ ദാഹജലപ്പന്തല്‍ ഒരുക്കിയാണ് യാത്രികര്‍ക്ക് കുടിനീര്‍ വിതരണം ആരംഭിച്ചത്. ദാഹജല പന്തലിന്റെ ഉദ്ഘാടനം കണ്ടാണിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി സജീപ് നിര്‍വഹിച്ചു. മേഖല ജോയിന്റ് സെക്രട്ടറി കീര്‍ത്തി സജീഷ് അധ്യക്ഷനായി.സിപിഐഎം കണ്ടാണശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗം എ എന്‍ സജീവന്‍, ഡിവൈഎഫ്‌ഐ കുണം കുളം ഈസ്റ്റ് ബ്ലോക്ക് ട്രഷറര്‍ ഗോപകുമാര്‍, കണ്ടാണശ്ശേരി മേഖല പ്രസിഡണ്ട് വി.എ അരുണ്‍, മേഖലാ ട്രഷറര്‍ റെനീഷ് രാഗേഷ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!