26.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ നായര്‍ തറവാട്ട് കൂട്ടായ്മ കുടുംബ സംഗമവും സമാദരണ സദസ്സും നടന്നു

ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ നായര്‍ തറവാട്ട് കൂട്ടായ്മ കുടുംബ സംഗമവും സമാദരണ സദസ്സും നടന്നു

ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ നായര്‍ തറവാട്ട് കൂട്ടായ്മ കുടുംബ സംഗമവും സമാദരണ സദസ്സും നടന്നു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഏ.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡണ്ട് കെ.ടി. ശിവരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ മുഖ്യാതിഥിയായിരുന്നു. ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍, സായി സജ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ മൗനയോഗി ഹരി നാരായണന്‍, മാധ്യമ പ്രവര്‍ത്തകരായ വി.പി.ഉണ്ണികൃഷ്ണന്‍, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, മികച്ച അധ്യാപികക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ജയശ്രീ രവികുമാര്‍, കലാപ്രതിഭ സിന്ധു ചാത്തനാത്ത് എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കൂട്ടായ്മസെക്രട്ടറി അനില്‍ കല്ലാറ്റ്, കോ.ഓഡിനേറ്റര്‍ രവി ചങ്കത്ത്, പി.ആര്‍.ഒ. ബാലന്‍ വാറണാട്ട്, ശശി കേനാടത്ത്, നിര്‍മ്മല നായ്ക്കത്ത്, മുരളി അകമ്പടി തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!