24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Guruvayur ഗുരുവായൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി

ഗുരുവായൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി

26

ഗുരുവായൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. രാവിലെ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് അഞ്ചേരി സെന്റ് മേരീസ് പള്ളി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ: പ്രകാശ് പുത്തൂര്‍ കാര്‍മ്മികത്വം വഹിച്ചു. വികാരി ഫാ: സെബി ചിറ്റാട്ടുകര സഹ കാര്‍മികനായി. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത പ്രസുതെന്തി വാഴ്ചക്ക് ശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചു വച്ചു. തുടര്‍ന്ന് കുടുംബകൂട്ടായ്മകളിലേക്ക് അമ്പും വളയും ആശീര്‍വദിച്ച് നല്‍കി. കൈക്കാരന്മാരായ ജോയ് ചെറുവത്തൂര്‍, ജോസഫ് വടക്കേത്തല, ജോഷി നീലങ്കാവില്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ലോറന്‍സ് നീലങ്കാവില്‍, ജോയിന്റ് കണ്‍വീനര്‍മാരായ ജോര്‍ജ് പോള്‍ നീലങ്കാവില്‍, ടി.കെ. ജോഷിമോഹന്‍, സെബു തരകന്‍, ചീരന്‍ ലാന്‍സണ്‍, വെള്ളറ ജോസ്, എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!