24.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Guruvayur മുള്ളന്‍പന്നിയെ വാഹനമിടിച്ച് ചത്ത നിലയില്‍ കണ്ടെത്തി

മുള്ളന്‍പന്നിയെ വാഹനമിടിച്ച് ചത്ത നിലയില്‍ കണ്ടെത്തി

67

ഗുരുവായൂര്‍ പാലുവായ് സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപം റോഡരികില്‍ മുള്ളന്‍പന്നിയെ വാഹനമിടിച്ച് ചത്ത നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെയായിരുന്നു സംഭവം. പ്രദേശത്ത് മുള്ളന്‍പന്നികളുടെ ശല്യം വര്‍ധിച്ചുവരുന്നതായി നാട്ടുകാര്‍ പറയുന്നു. സമീപകാലങ്ങളായി വന്യജീവികള്‍ മനുഷ്യവാസ മേഖലകളിലേക്ക് വ്യാപകമായി കടന്നുവരുന്നതും ആശങ്കയുണര്‍ത്തുന്നതായി നാട്ടുകാര്‍ അഭിപ്രായപ്പെട്ടു. വന്യജീവികളെ സംരക്ഷിക്കുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി ബന്ധപ്പെട്ട അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പത്താം വാര്‍ഡ് കൗണ്‍സിലര്‍ മെഹറൂഫ് ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!