26.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് അനധികൃത മദ്യ വില്പന; നന്നംമുക്ക് സ്വദേശി പിടിയില്‍

ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് അനധികൃത മദ്യ വില്പന; നന്നംമുക്ക് സ്വദേശി പിടിയില്‍

ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് അനധികൃത മദ്യ വില്പന നടത്തിയ പ്രതിയെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കൊട്ടിലവളപ്പില്‍ സുജീഷിനെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് നാലര ലിറ്റര്‍ മദ്യവും 5300 രൂപയും മദ്യ വില്പനയ്ക്കായി ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ADVERTISEMENT
error: Content is protected !!