26.7 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Perumpilavu പാചക വാതക വിലവര്‍ദ്ധനവ്: ഡിവൈഎഫ്‌ഐ കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

പാചക വാതക വിലവര്‍ദ്ധനവ്: ഡിവൈഎഫ്‌ഐ കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

പാചക വാതക വിലവര്‍ദ്ധനവ്: ഡിവൈഎഫ്‌ഐ കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പെരുമ്പിലാവില്‍ പ്രതിഷേധ പ്രകടനം നടത്തി. പെരുമ്പിലാവ് സെന്ററില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ഉദ്ഘാടനം ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ഷിനോസ് കരിക്കാട് നിര്‍വഹിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗം ഉല്ലാസ് തിപ്പിലശ്ശേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഷാഫി കടവല്ലൂര്‍, ശ്രീജിത്ത് കൊരട്ടിക്കര, പ്രജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുന്നംകുളം വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് ഹസന്‍ കല്ലുംപുറം സ്വാഗതവും വൈസ് പ്രസിഡന്റ് അഫ്‌സല്‍ ആലുങ്ങല്‍ നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!