26.8 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ മംഗല്യപ്പെരുമഴ; ക്ഷേത്ര സന്നിധിയില്‍ നടന്നത് 243 വിവാഹങ്ങള്‍

ഗുരുവായൂരില്‍ മംഗല്യപ്പെരുമഴ; ക്ഷേത്ര സന്നിധിയില്‍ നടന്നത് 243 വിവാഹങ്ങള്‍

ഗുരുവായൂരില്‍ മംഗല്യപ്പെരുമഴ. ഞായറാഴ്ച ക്ഷേത്ര സന്നിധിയില്‍ 243 വിവാഹങ്ങളാണ് നടന്നത്. പുലര്‍ച്ചെ മൂന്നിന് നിര്‍മ്മാല്യദര്‍ശനത്തിനായി നട തുറന്നത് മുതല്‍ ക്ഷേത്ര പരിസരത്തേക്ക് വന്‍ ജനപ്രവാഹമാണ് ഉണ്ടായത്. അഞ്ച് മണിയോടെ ക്ഷേത്രത്തിന് മുന്നിലെ അഞ്ച് മണ്ഡപങ്ങളിലായി താലികെട്ട് തുടങ്ങി. ഏഴ് മണിയായപ്പോഴേക്കും 55 വിവാഹങ്ങള്‍ പൂര്‍ത്തിയായിരുന്നു. രാവിലെ ഒന്‍പത് മണി മുതല്‍ പത്ത് മണി വരെയുള്ള സമയത്താണ് ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടന്നത്. ഈ സമയത്ത് കിഴക്കേ നടയിലും പരിസരത്തും കാലുകുത്താന്‍ ഇടമില്ലാത്ത വിധം ജനനിബിഡമായിരുന്നു. ഉച്ചയ്ക്ക് 12 മണിയാകുമ്പോഴേക്കും വിവാഹങ്ങള്‍ പൂര്‍ത്തിയായി. മേടത്തിലെ അനിഴം നാളായതിനാലാണ് വിവാഹ തിരക്ക് വര്‍ധിക്കാന്‍ കാരണമായത്.

ADVERTISEMENT
error: Content is protected !!