26.6 C
Kunnamkulam
Thursday, August 6, 2026
Home CCTV Desk കാട്ടകാമ്പാല്‍ ക്ഷേത്ര മൈതാനം പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി

കാട്ടകാമ്പാല്‍ ക്ഷേത്ര മൈതാനം പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി

പൂരം കഴിഞ്ഞു ചപ്പ് ചവറുകള്‍ നിറഞ്ഞ് വൃത്തിഹീനമായി കിടന്നിരുന്ന കാട്ടകാമ്പാല്‍ ക്ഷേത്ര മൈതാനം പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി . ക്ഷേത്ര ഭരണ സമിതിയുടെ അഭ്യര്‍ത്ഥന മാനിച്ചു തൊഴിലുറപ്പു തൊഴിലാളികളുടെ സഹകരണത്തോടെയാണ് ചപ്പു ചവറുകളും മററു മാലിന്യങ്ങളും നീക്കം ചെയ്ത് മൈതാനം വൃത്തിയാക്കിയത്. പഞ്ചായത്തു പ്രസിഡന്റ് കെ. ജയശങ്കര്‍, വാര്‍ഡ് മെമ്പര്‍മാരായ എന്‍.കെ ചന്ദ്രാവതി , സന്ധ്യ ഷിബു, ക്ഷേത്രഭാരവാഹികളായ സഞ്ചയ് രാധാകൃഷ്ണന്‍, ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണത്തില്‍ തൊഴിലുറപ്പു തൊഴിലാളികളായ വിജയ , രതിക, കാളി, അമ്മിണി, കുഞ്ഞാ മണി, ശാന്ത,രാജന്‍ , കാര്‍ത്ത്യായനി, ചന്ദ്രന്‍ , യശോദ , അശ്വനി , ലീല , നളിനി, കുഞ്ഞുമോള്‍, ഉഷ, ലളിത, തങ്കമണി തുടങ്ങിയമര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!