പൂരം കഴിഞ്ഞു ചപ്പ് ചവറുകള്‍ നിറഞ്ഞ് വൃത്തിഹീനമായി കിടന്നിരുന്ന കാട്ടകാമ്പാല്‍ ക്ഷേത്ര മൈതാനം പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി . ക്ഷേത്ര ഭരണ സമിതിയുടെ അഭ്യര്‍ത്ഥന മാനിച്ചു തൊഴിലുറപ്പു തൊഴിലാളികളുടെ സഹകരണത്തോടെയാണ് ചപ്പു ചവറുകളും മററു മാലിന്യങ്ങളും നീക്കം ചെയ്ത് മൈതാനം വൃത്തിയാക്കിയത്. പഞ്ചായത്തു പ്രസിഡന്റ് കെ. ജയശങ്കര്‍, വാര്‍ഡ് മെമ്പര്‍മാരായ എന്‍.കെ ചന്ദ്രാവതി , സന്ധ്യ ഷിബു, ക്ഷേത്രഭാരവാഹികളായ സഞ്ചയ് രാധാകൃഷ്ണന്‍, ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണത്തില്‍ തൊഴിലുറപ്പു തൊഴിലാളികളായ വിജയ , രതിക, കാളി, അമ്മിണി, കുഞ്ഞാ മണി, ശാന്ത,രാജന്‍ , കാര്‍ത്ത്യായനി, ചന്ദ്രന്‍ , യശോദ , അശ്വനി , ലീല , നളിനി, കുഞ്ഞുമോള്‍, ഉഷ, ലളിത, തങ്കമണി തുടങ്ങിയമര്‍ പങ്കെടുത്തു.



