സി. പി. ഐ. എം. കണ്ടാണശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി

മണലൂര്‍ നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന പ്രൊഫ സി. രവീന്ദ്രനാഥിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സി. പി. ഐ. എം. കണ്ടാണശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ചൊവ്വല്ലൂര്‍ പാരീസ് റോഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം കൂനംമൂച്ചിയില്‍ സമാപിച്ചു സി.പി.ഐ.എം. കുന്നംകുളം ഏരിയാ കമ്മിറ്റി അംഗം പി.എ. മുസ്തഫ, കണ്ടാന്നശ്ശേരി ലോക്കല്‍ സെക്രട്ടറി എം.വി.സന്തോഷ്, ലോകല്‍ കമ്മിറ്റി അംഗങ്ങളായ പി.എം.സുധീര്‍, ടി.കെ. കുമാരന്‍. വിനു ജോണ്‍സണ്‍, ജയന്തി ടീച്ചര്‍, യു.എം. ഗോപകുമാര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. മണലൂരില്‍ യു. ഡി. എഫിലെ ടി.എന്‍. പ്രതാപനെ 126 വോട്ടുകള്‍ക്കാണ് പ്രൊഫ.സി രവീന്ദ്രനാഥ് പരാജയപ്പെടുത്തിയത്.

 

ADVERTISEMENT