അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ജില്ലാ കമ്മറ്റി യോഗം ചേര്‍ന്നു. പഞ്ചാരമുക്കിലെ ബൈത്തുന്നൂര്‍ മസ്ജിദില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍
തൃശ്ശൂര്‍ പാലക്കാട് ജില്ലാ അമീര്‍ താജുദ്ധീന്‍ കൊടുവായൂര്‍ അധ്യക്ഷനായി. മുബല്ലിഗ് ഇന്‍ചാര്‍ജ് കമറുദ്ധീന്‍, ജില്ലാ വൈസ് പ്രസിഡണ്ട് ഉണ്ണീന്‍ കോരത്ത് ,ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ ബഷീര്‍, ജില്ലാ ഇസ്ലാഹ് ഇര്‍ഷാദ് സെക്രട്ടറി സുലൈമാന്‍ മാസ്റ്റര്‍, ജില്ലാ വയോജന സംഘടനാ പ്രസിഡണ്ട് ഹബീബുല്ലാഹ്, ജില്ലാ യുവജന സംഘടനാ വൈസ് പ്രസിഡണ്ട് താഹിര്‍ അഹ്‌മദ്, അഷ്റഫ് ചാവക്കാട്, അബ്ദുള്‍ ഹമീദ് ചാവക്കാട്, പ്രൊഫ. അബ്ദുള്‍ മജീദ്, ഇസ്മായില്‍, മൗലവി ഷെഫീഖ് അഹ്‌മദ്, മൗലവി നൗഷാദ് എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും, ഭാവി പരിപാടികള്‍ക്കുള്ള കരടും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
അഖിലേന്ത്യാ തല മജ്ലിസ് ഷൂറ തീരുമാനങ്ങളുടെ പ്രവര്‍ത്തന രൂപ രേഖ ജില്ലാ അമീര്‍ എം താജുദ്ധീന്‍, മുന്‍ അമീര്‍ എച്ച് സുലൈമാന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിച്ചു ചാവക്കാട്, കേച്ചേരി ആളൂര്‍, ചേലക്കര, കാവശ്ശേരി, പള്ളിപ്പുറം, അലനല്ലൂര്‍, മുറിയക്കണ്ണി, തിരുവിഴാംകുന്ന്, കൊടുവായൂര്‍, മണ്ണാര്‍ക്കാട്, പാലക്കാട് എന്നിവിടങ്ങളിലെ പ്രസിഡണ്ടുമാരും, മുറബ്ബിമാരും, ജില്ലാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.



