28 C
Kunnamkulam
Wednesday, August 19, 2026
Home Bureaus Perumpilavu അക്കിക്കാവില്‍ മിനി പിക്കപ്പ് ലോറി ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു; 2 പേര്‍ക്ക് സാരമായി പരിക്കേറ്റു

അക്കിക്കാവില്‍ മിനി പിക്കപ്പ് ലോറി ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു; 2 പേര്‍ക്ക് സാരമായി പരിക്കേറ്റു

56

അക്കിക്കാവില്‍ മിനി പിക്കപ്പ് ലോറി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് അപകടം. രണ്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു. അക്കിക്കാവ് ജംഗ്ഷനില്‍ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. കുന്നംകുളം ഭാഗത്ത് നിന്നും വന്നിരുന്ന മിനി പിക്കപ്പ് ലോറിയാണ് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞത്. പരുക്കേറ്റവരെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ഹൈവേ പൊലീസും കുന്നംകുളം പൊലീസും സ്ഥലത്തെത്തി.

ADVERTISEMENT
error: Content is protected !!