25 C
Kunnamkulam
Wednesday, August 19, 2026
Home Bureaus Perumpilavu മുഖ്യമന്ത്രി സ്ഥാനം; വിഡി സതീശനായി പെരുമ്പിലാവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി

മുഖ്യമന്ത്രി സ്ഥാനം; വിഡി സതീശനായി പെരുമ്പിലാവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി

38

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം കമ്മിറ്റി പെരുമ്പിലാവില്‍ പ്രകടനം നടത്തി. യു.ഡി.എഫിനെ ഒറ്റക്കെട്ടായി നിര്‍ത്തി ഭരണം തിരിച്ചു പിടിക്കാന്‍ പടനയിച്ച വി.ഡി തന്നെ ഭരിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രന്റെ താല്‍പ്പര്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പെരുമ്പിലാവ് സെന്ററില്‍ നടന്ന പ്രകടനത്തിന് മണ്ഡലം പ്രസിഡണ്ട് എം.എച്ച് ഹക്കിം നേതൃത്വം നല്‍കി. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജമാല്‍ കോട്ടോല്‍, സിറാജ് കടവല്ലൂര്‍, ഷാദുലി ആര്‍ത്തറ, സഹദ് കല്ലുംപുറം, ഉണ്ണിക്കുട്ടന്‍, സുബ്രമണ്യന്‍, റസാഖ് കരിക്കാട്, മസ്താന്‍ കോട്ടോല്‍, ഷക്കീര്‍ തുടങ്ങി നിരവധി പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!