24.9 C
Kunnamkulam
Wednesday, August 19, 2026
Home Bureaus Perumpilavu ഗ്രാമോത്സവം സംഘടിപ്പിച്ചു

ഗ്രാമോത്സവം സംഘടിപ്പിച്ചു

18

പഴഞ്ഞി അരുവായി കള്‍ച്ചറല്‍ സൊസൈറ്റിയും അരുവായി വായനശാലയും സംയുക്തമായി ഗ്രാമോത്സവം സംഘടിപ്പിച്ചു. കാട്ടകാമ്പാല്‍ പഞ്ചായത്തു പ്രസിഡന്റ് കെ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങിന് ടി.കെ സുരേന്ദ്രന്‍ അദ്ധക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി ഐപ്പ് മുഖ്യ അതിഥിയായി. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയ പ്രതിഭകളേയും, സൊസൈറ്റിയുടെയും, വായനശാലയുടേയും മുന്‍ കാല പ്രവര്‍ത്തകരേയും പ്രസിഡണ്ട് ആദരിച്ചു. തുടര്‍ന്നു വിവിധ കലാപരിപാടികളും അരങ്ങേറി. ഗ്രാമോത്സവത്തിനു സൊസൈറ്റിയുടേയും, വായനശാലയുടേയും ഭാരവാഹികളായ കെ.റ്റി കൊച്ചുണ്ണി, എ.വി വിനീഷ്, എ. എന്‍ പ്രദീപ്, കെ. ആകാശ്, സന്ദീപ് ദാസ്, ജിഷ്ണു മണികണ്ഠന്‍, എം ഉദയശങ്കര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!