24.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Perumpilavu ഇന്റര്‍നാഷണല്‍ യോഗ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ അമൃത, അമയ എന്നിവരെ ആദരിച്ചു

ഇന്റര്‍നാഷണല്‍ യോഗ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ അമൃത, അമയ എന്നിവരെ ആദരിച്ചു

22

 

നേപ്പാളില്‍ നടന്ന ഇന്റര്‍നാഷണല്‍ യോഗ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ അമൃത, അമയ എന്നിവരെ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കാട്ടകാമ്പാല്‍ ചിറക്കല്‍ യൂണിറ്റ് ആദരിച്ചു. യൂണിറ്റ് മെമ്പര്‍ അനില്‍ കുമാറിന്റെ മക്കളാണ് അമൃതയും, അമയയും. യൂണിറ്റ് പ്രസിഡണ്ട് സോണി സഖറിയ ഇരുവര്‍ക്കും മെമന്റോ നല്‍കി. സെക്രട്ടറി പി. എ മോണ്‍സെന്‍, ട്രഷറര്‍ അനില്‍ പി മാത്യു, കൗണ്‍സില്‍ അംഗം വിശ്വനാഥന്‍, മെമ്പര്‍മാരായ പി.എം സ്‌കറിയാച്ചന്‍, റെഡിസന്‍ റോയ്, ബ്രീസ്‌മോന്‍ , ഹക്കീം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!