24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Perumpilavu സ്‌കൂളിന്റെ ശതോത്തര ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഏകദിന ശില്പശാല നടത്തി

സ്‌കൂളിന്റെ ശതോത്തര ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഏകദിന ശില്പശാല നടത്തി

32

കടവല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതോത്തര ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ഏകദിന ശില്പശാല നടത്തി. കുട്ടികളിലെ കരകൗശലകഴിവുകള്‍ വികസിപ്പിക്കുന്നതിനായാണ് കളിമണ്‍ പ്രതിമ നിര്‍മ്മാണ ക്യാമ്പ് സംഘടിപ്പിച്ചത്. ശില്പശാലയുടെ ഉദ്ഘാടനം ജൂബിലി ജനറല്‍ സെക്രട്ടറി കെ.എ ശക്തിധരന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി കെ മോഹനന്‍ അധ്യക്ഷത വഹിച്ചു. നിരവധി കളിമണ്‍ ശില്പങ്ങളാണ് ശില്പിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഗണേഷിന്റെ നിര്‍ദ്ദേശത്തില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയത്. ശില്പശാലയ്ക്ക് സ്‌കൂള്‍ പ്രധാനധ്യാപിക ബിന്ദു ബാബു, ബാലന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എസ്.സിമിലി, കെ. രവീന്ദ്രനാഥ്, ദീപ ആര്‍ നാഥ്, എം പി ശ്രീകല, കെ വി വൃന്ദ, ഡോക്ടര്‍ ബിനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!