പോഷന്‍ പഖ് വാഡ – 2026 ന് കിഴക്കെ പട്ടിശ്ശേരിയില്‍ തുടക്കം

 

പോഷന്‍ പഖ് വാഡ – 2026 ന്റെ ഭാഗമായി ഐ.സി.ഡി.എസ്. തൃത്താല പദ്ധതിക്ക് കീഴിലെ ചാലിശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം കിഴക്കെ പട്ടിശ്ശേരി 108 ആം നമ്പര്‍ അങ്കണവാടിയില്‍ നടന്നു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സംവിത അജിയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് റംല വീരാന്‍കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ എസ്.സൗമ്യ, പദ്ധതി വിശദീകരണം നടത്തി. ‘കുട്ടികളിലെ സ്‌ക്രീന്‍ ടൈം കുറയ്ക്കുന്നതില്‍ രക്ഷിതാക്കളുടെ പങ്ക്’ എന്ന വിഷയത്തില്‍ കൗണ്‍സിലര്‍ കെ.ശ്രീകല ക്ലാസ് എടുത്തു.

ADVERTISEMENT