വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കാട്ടകാമ്പാല്‍ പഞ്ചായത്തിലെ ചിറയ്ക്കല്‍ സെന്ററില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പോരാട്ടത്തിന്റെ നാളുകളില്‍ പാര്‍ട്ടിയെ നയിച്ചവനായ വി.ഡി.സതീശനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പ്രകടനത്തിന് മുന്‍ മണ്ഡലം പ്രസിഡന്റ് വി.സി.ലത്തീഫ്, പഴഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ് സാംസണ്‍ പുലിക്കോട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



