27.2 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kechery നിയുക്ത മണലൂര്‍ എംഎല്‍എ പ്രൊഫ. സി രവീന്ദ്രനാഥിന്റെ മണ്ഡല പര്യടനം തുടങ്ങി

നിയുക്ത മണലൂര്‍ എംഎല്‍എ പ്രൊഫ. സി രവീന്ദ്രനാഥിന്റെ മണ്ഡല പര്യടനം തുടങ്ങി

36

സമാനതകളില്ലാത്ത വെല്ലുവിളികളെയെല്ലാം പ്രതിരോധിച്ച് വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞും മണ്ഡലത്തിന്റെ തുടര്‍ വികസനത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ പങ്കുവെച്ചും മണലൂര്‍ നിയോജക മണ്ഡലം നിയുക്ത എംഎല്‍എ പ്രൊഫ. സി രവീന്ദ്രനാഥിന്റെ മണ്ഡല പര്യടനം ആരംഭിച്ചു. അരിമ്പൂര്‍ പഞ്ചായത്തിലെ ആശാരി മൂലയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. സിപിഐ മണലൂര്‍ മണ്ഡലം കമ്മിറ്റി അംഗം ഷിമി ഗോപി അധ്യക്ഷയായി. സിപിഐഎം കുന്നത്തങ്ങാടി ലോക്കല്‍ സെക്രട്ടറി കെ രാഗേഷ് സ്വാഗതവും പ്രൊഫ.സി രവീന്ദ്രനാഥ് നന്ദിയും പറഞ്ഞു.

മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തി വോട്ടര്‍മാരോട് നന്ദി പറഞ്ഞു. ശനിയാഴ്ച്ചയിലെ പര്യടനത്തിന്റെ സമാപനം വൈകീട്ട് വെങ്കിടങ്ങില്‍ നടന്നു.  ഞായറാഴ്ച്ചയിലെ പര്യടനം മുല്ലശ്ശേരി പഞ്ചായത്തിലെ തിരുനെല്ലൂരില്‍ നിന്നാരംഭിച്ച് പെരുമണ്ണില്‍ സമാപിക്കും.

 

ADVERTISEMENT
error: Content is protected !!