30.5 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Chavakkad പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ ശതോത്തര സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനമായി

പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ ശതോത്തര സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനമായി

23

പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ ശതോത്തര സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനമായി. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേവാലയ നവീകരണ സംഭാവന കൂപ്പണ്‍ നറുക്കെടുപ്പ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ വെച്ച് നടന്നു.ഫാ. ആന്റണി ചെമ്പകശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ആന്റണി ചെമ്പകശ്ശേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഫ്രാങ്കോ ഫ്രോണിസ്, ഫാ. അമല്‍ ചാഴൂര്‍, ഡീക്കന്‍ ജോബി വായാട്ടുകുഴി, നവീകരണ കമ്മിറ്റി ഫിനാന്‍സ് കണ്‍വീനര്‍ ഒ. ജെ. ഷാജന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഒന്നാം സമ്മാനം മഹീന്ദ്ര താര്‍, രണ്ടാം സമ്മാനം: മാരുതി വാഗണ്‍ ആര്‍
മൂന്നാം സമ്മാനം: റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് തുടങ്ങി നിരവധി പ്രോത്സാഹനസമ്മാനങ്ങളും വിജയികള്‍ക്ക് നല്‍കി. ദേവാലയ നവീകരണത്തിനായി സംഭാവന നല്‍കിയവരെയും, കൂടുതല്‍ കൂപ്പണ്‍ പുസ്തകങ്ങള്‍ വിറ്റഴിക്കാന്‍ സഹായിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.തുടര്‍ന്ന് തേക്കിന്‍കാട് മ്യൂസിക് ബാന്‍ഡും, ആട്ടം കലാസമിതിയുടെ ചെണ്ടമേളവും,ചേര്‍ന്ന മെഗാ ഫ്യൂഷന്‍ മ്യൂസിക് ഷോയും അരങ്ങേറി.

ADVERTISEMENT
error: Content is protected !!