28.8 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Kechery ‘ആരോഗ്യ ജാഗ്രത 2026” പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഗൃഹശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

‘ആരോഗ്യ ജാഗ്രത 2026” പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഗൃഹശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

33

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ”ആരോഗ്യ ജാഗ്രത 2026” പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഗൃഹശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വീടുകളും പരിസരങ്ങളും ശുചീകരിക്കുന്നതിനൊപ്പം പൊതു സ്ഥലങ്ങളും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളും വൃത്തിയാക്കി.വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ ,സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. മെയ് 16-ന് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും, മെയ് 17-ന് ഓരോ വാര്‍ഡുകളിലെയും പൊതു സ്ഥലങ്ങള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങളും നടക്കും.
മെയ് 18-ന് രാവിലെ 10 മണിക്ക് മറ്റം കരീസ്മ ഓഡിറ്റോറിയത്തില്‍ ആരോഗ്യ ജാഗ്രത 2026-ന്റെ ഭാഗമായി ”ഗൃഹശ്രീ പുരസ്‌കാര” വിതരണം, കാലവര്‍ഷ ആരോഗ്യ ജാഗ്രത പദ്ധതി രേഖാ പ്രകാശനം, ലോകാരോഗ്യ ദിന സെമിനാര്‍, പ്രഥമ ശുശ്രൂഷ പരിശീലനം തുടങ്ങിയ പരിപാടികള്‍ സംയുക്തമായി സംഘടിപ്പിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. സജീപും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ചിന്ത കെ.പി.യും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും

ADVERTISEMENT
error: Content is protected !!