വിജയത്തില്‍ നന്ദി പറഞ്ഞ് പാടൂര്‍ കടവ് ചായകൂട്ടത്തില്‍ നിയുക്ത എംഎല്‍എ പ്രൊഫസര്‍ സി രവീന്ദ്രനാഥ്

മണലൂര്‍ നിയോജകമണ്ഡലം നിയുക്ത എംഎല്‍എ പ്രൊഫസര്‍ സി രവീന്ദ്രനാഥ്,തിരഞ്ഞെടുപ്പ്  വിജയത്തില്‍ നന്ദി പറഞ്ഞ് പാടൂര്‍ കടവ് ചായകൂട്ടത്തില്‍ മുന്‍മന്ത്രിയും, മണലൂരിന്റെ നിയുക്ത എംഎല്‍എയുമായ പ്രൊഫ.രവീന്ദ്രനാഫ്ഇലക്ഷന്‍ പ്രചരണ കാലത്ത് പാടൂര്‍ കടവ് ചായകുട്ടത്തിലെത്തി കലാകാരന്‍മാര്‍ക്കൊപ്പം പാട്ടുപാടിയിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. മനോഹരമായ ഗാനം ആലപിക്കുകയും ഗ്രാമീണ സങ്കല്‍പ്പങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഒരു ഗ്രാമീണ കൂട്ടായ്മ ലോകത്തിനെ തന്നെ മാതൃകയാകുകയാണെന്നും ജാതി ഭേദമന്യേ ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തില്‍ ജനോപകാരമായ വികസന പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.കൂട്ടായ്മ അംഗങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയും മനോഹരമായ ഗാനങ്ങള്‍ ആസ്വദിച്ചും. അംഗങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത ശേഷമാണ് നിയുക്ത എം.എല്‍.എ മടങ്ങിയത്.

 

ADVERTISEMENT