29 C
Kunnamkulam
Monday, August 17, 2026
Home Bureaus Velur മാടമ്പ് ഓര്‍മദിനം ആചരിച്ചു

മാടമ്പ് ഓര്‍മദിനം ആചരിച്ചു

30

പ്രശസ്ത സാഹിത്യകാരനും ചലച്ചിത്രകാരനുമായിരുന്ന മാടമ്പ് കുഞ്ഞുകുട്ടന്റെ അഞ്ചാം ഓര്‍മദിനാചരണം കിരാലൂര്‍ മാടമ്പ് മനയില്‍ നടന്നു. മാടമ്പ് ഓര്‍മ്മ ദിന പരിപാടികള്‍ക്ക് മാടമ്പ് കുഞ്ഞുകുട്ടന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വടക്കുമ്പാട് നാരായണന്‍ അദ്ധ്യക്ഷനായി. പ്രശസ്ത കവി വി.മധുസൂദനന്‍ നായര്‍ കഥപറച്ചിലിന്റെ ഭാരതീയ വഴികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഇം.എം.ദിവാകരന്‍ സ്വാഗതവും ആശ പ്രഥു നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചകളില്‍ മലയാള തിരക്കഥയുടെ പൈതൃകം എന്ന വിഷയത്തില്‍ സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ് തുടങ്ങിയരും മലയാള തിരക്കഥയുടെ പരിണാമം എന്ന വിഷയത്തില്‍ ശ്യാമപ്രസാദ്, മുരളി ഗോപി തുടങ്ങിയവരും പങ്കെടുത്തു. തുടര്‍ന്ന് ഒരു കഥയുണ്ട് കേള്‍ക്കൂ എന്ന മാടമ്പിന്റെ ഭ്രഷ്ടിനെ അധികരിച്ചുള്ള കഥ സെക്ഷന്‍ പ്രിയ രാജ് ഗോവിന്ദ രാജ് സംസാരിച്ചു. കിഷന്‍ മാടമ്പ് ആമുഖ പ്രഭാഷണം നടത്തി. ഡോ. ശ്രീകല, റിയ അരവിന്ദ്, ജയന്‍ തെക്കേപ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ഓര്‍മദിനത്തിന്റെ ഭാഗമായി ഡോ.എം.പി പാര്‍വ്വതി ക്യൂറേറ്ററായ മാടമ്പ് പോസ്റ്റ് കാര്‍ഡുകളില്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.

 

ADVERTISEMENT
error: Content is protected !!