33 C
Kunnamkulam
Thursday, October 8, 2026
Home Bureaus Chavakkad ജില്ലാ മുന്‍സിപ്പല്‍ & കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം

ജില്ലാ മുന്‍സിപ്പല്‍ & കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം

29

തൃശ്ശൂര്‍ ജില്ലാ മുന്‍സിപ്പല്‍ & കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി. ചാവക്കാട് നടന്ന ജില്ലാ തല മെമ്പര്‍ഷിപ്പ് വിതരണ ചടങ്ങ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ടും, ഗുരുവായൂര്‍ എംഎല്‍എയുമായ എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് പി.ജി.സുബിദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.കെ.സുനില്‍, ട്രഷറര്‍ കെ.ജി.സന്ധ്യ, സിഐടിയു. ചാവക്കാട് ഏരിയ പ്രസിഡണ്ട് കെ.എം അലി, ഉണ്ണി വാറനാട്ട്, കെ.വി വസന്ത് എന്നിവര്‍ സംസാരിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ നിന്നും വിജയിച്ച എന്‍.കെ.അക്ബര്‍ എംഎല്‍എയെ ചടങ്ങില്‍ യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.

ADVERTISEMENT
error: Content is protected !!