29.2 C
Kunnamkulam
Monday, August 17, 2026
Home Bureaus Erumapetty തിച്ചൂര്‍ യുവജന സംഘം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ”മലയാളം പഠിക്കാം, വായനയെ വരവേല്‍ക്കാം” എന്ന പേരില്‍ മെയ്...

തിച്ചൂര്‍ യുവജന സംഘം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ”മലയാളം പഠിക്കാം, വായനയെ വരവേല്‍ക്കാം” എന്ന പേരില്‍ മെയ് 11 മുതല്‍ 20 വരെ വിവിധ സാഹിത്യ-വായനാപരിപാടികള്‍ സംഘടിപ്പിക്കുന്നു.

40

തിച്ചൂര്‍ യുവജന സംഘം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ”മലയാളം പഠിക്കാം, വായനയെ വരവേല്‍ക്കാം” എന്ന പേരില്‍ മെയ് 11 മുതല്‍ 20 വരെ വിവിധ സാഹിത്യ-വായനാപരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം വരവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ബി. കണ്ണന്‍ നിര്‍വഹിച്ചു ചടങ്ങില്‍ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു കെ. വി. നിഖില്‍ സ്വാഗതവും പി.പ്രീതി ഷാജു, സജീഷ് , രവീന്ദ്രന്‍ , മുകുന്ദന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു
പരിപാടിയുടെ ഭാഗമായി ”എങ്ങനെ കവിത എഴുതാം? എന്താണ് കവിത?” എന്ന വിഷയത്തില്‍ പ്രശസ്ത കവയത്രി പ്രിയ രവീന്ദ്രന്‍ ക്ലാസ് നയിച്ചു. രതീഷ് വരവൂര്‍, വി. സി. ബിനോജ് മാഷ്, സുഭാഷ് ദേശമംഗലം, ചിത്രലേഖ ടീച്ചര്‍, സുധമോഹന്‍ ദാസ്, ഐശ്വര്യ വാരിജാക്ഷന്‍, എന്നിവര്‍ വിവിധ ദിവസങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും.
വായനാശീലം വളര്‍ത്തുന്നതിനും മലയാള ഭാഷയോടുള്ള അടുപ്പം വര്‍ധിപ്പിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

ADVERTISEMENT
error: Content is protected !!