തയ്യൂരില്‍ നീര്‍ത്തടം മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രതിഷേധം

വേലൂര്‍ പഞ്ചായത്തിലെ തയ്യൂരില്‍ നീര്‍ത്തടം മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രതിഷേധം. മഴപെയ്താല്‍ രൂക്ഷമായ വെള്ളകെട്ട് അനുഭവപ്പെടുന്ന പ്രദേശത്ത് നീര്‍ത്തടം നികത്തുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൂണ്ടികാണിച്ച് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലാണ് പ്രദേശവാസികളും പൊതു പ്രവര്‍ത്തകരും രംഗത്ത് എത്തിയിട്ടുള്ളത്. വേലൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ തയ്യൂര്‍ പള്ളിക്ക് സമീപം മഠപറമ്പിനോട് ചേര്‍ന്നുള്ള ഒന്നര ഏക്കറോളം വരുന്ന തണ്ണീര്‍ത്തടമാണ് മണ്ണിട്ട് നികത്തുന്നത്. മഴക്കാലത്ത് മുണ്ടത്തിക്കോട്, കോടശ്ശേരി,കാങ്കാട് കുന്നുകളില്‍ നിന്നും വലിയ തോതില്‍ ഒഴികിവരുന്ന വെള്ളം ഈ നീര്‍ത്തടത്തിലാണ് കെട്ടികിടക്കാറുള്ളത്. അതിവര്‍ഷമുണ്ടായാല്‍ പ്രദേശത്ത് അതിരൂക്ഷമായ വെള്ളകെട്ടാണ് അനുഭവപ്പെടാറുള്ളത്. പ്രദേശത്ത് 25 വീടുകളുണ്ട്. കഴിഞ്ഞ പ്രളയങ്ങളിലും കാലവര്‍ഷം ശക്തമായ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ തയ്യൂര്‍ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു.

 

ADVERTISEMENT