30.8 C
Kunnamkulam
Monday, August 17, 2026
Home Bureaus Velur വേലൂര്‍ പഴയങ്ങാടി ഫ്രണ്ട്‌സ് കൂട്ടായ്മയുടെ ഒന്നാംവാര്‍ഷികം ആഘോഷിച്ചു

വേലൂര്‍ പഴയങ്ങാടി ഫ്രണ്ട്‌സ് കൂട്ടായ്മയുടെ ഒന്നാംവാര്‍ഷികം ആഘോഷിച്ചു

115

 

വേലൂര്‍ പഴയങ്ങാടി ഫ്രണ്ട്‌സ് കൂട്ടായ്മയുടെ ഒന്നാംവാര്‍ഷികാഘോഷം വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദന്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ഭാരവാഹി ബെന്നി അദ്ധ്യക്ഷനായി. വേലൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബദുല്‍ സൈമണ്‍, ശ്രീമതി ജനാര്‍ദ്ധനന്‍, അങ്കണവാടി വര്‍ക്കര്‍ ഫിലോമിന, കൂട്ടായ്മ പ്രസിഡന്റ് ജോഷി, സെക്രട്ടറി ഷിജോ തുടങ്ങിയവര്‍ സംസാരിച്ചു. ആഘോഷങ്ങള്‍ക്ക് ഭാരവാഹികളായ , ഫ്രാന്‍സീസ്, വര്‍ഗ്ഗീസ്, സണ്ണി, ജിന്റോ, സജി, രാജേഷ്, ശ്രീജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂര്‍ അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തില്‍ല്‍ സൗജന്യ നേത്രപരിശോധന ക്യാമ്പും അങ്കണവാടി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌നേഹ സമ്മാന വിതരണവും നടന്നു. തുടര്‍ന്ന് വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു.

 

ADVERTISEMENT
error: Content is protected !!