കേരളത്തിന്റെ ഭരണസിരാ കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നും, മന്ത്രിസഭയില്‍ മുപ്പത്തിമൂന്നു ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട് സുലൈഖ അബ്ദുള്‍ അസീസ് ആവശ്യപ്പെട്ടു. വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് കുന്നംകുളം മണ്ഡലം പ്രവര്‍ത്തക കന്‍വെന്‍ഷന്‍ പെരുമ്പിലാവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പകുതിയിലധികം സ്ത്രീ വോട്ടര്‍മാരുള്ള കേരളത്തില്‍, വനിതാ മുഖ്യമന്ത്രിമാര്‍ ഉണ്ടായിട്ടില്ലെന്നതും ഗൗരവതരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മണ്ഡലം കണ്‍വീനര്‍ സറീന നജീബ് അധ്യക്ഷത വഹിച്ചു.



